HOME
DETAILS

മൈക്കിള്‍ കൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍

  
backup
October 10 2018 | 18:10 PM

%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab

 

വാഷിങ്ടണ്‍: കാറ്റഗറി നാല് വിഭാഗത്തില്‍പ്പെടുന്ന മൈക്കിള്‍ കൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍ എത്തി. തീരപ്രദേശങ്ങളില്‍ ബുധാനാഴ്ച രാവിലെ വീശിയടിച്ച കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ടായി. വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടാവുമെന്നാണ് വിലയിരുത്തില്‍. ചുഴലിക്കാറ്റില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാവാന്‍ സാധ്യതുയുണ്ടെന്ന് നാഷനല്‍ ഹറികെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുണ്ട്. 100 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്നും ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ട് പറഞ്ഞു. മൈക്കിള്‍ കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തിയതിനാല്‍ അഭയം തേടേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ലോറിഡ സംസ്ഥാനത്ത് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റ് മികച്ച രീതിയില്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ മേല്‍ക്കൂരയും മതിലും വരെ തകര്‍ക്കാന്‍ ശക്തിയുള്ളതാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ശക്തമായ നാശമുണ്ടാക്കാന്‍ സാധ്യതയുള്ള തിരകളും കാറ്റും കണക്കിലെടുത്ത് തീരമേഖലയിലുള്ള 5,00,000 ആളുകളോടു സുരക്ഷിതമായ ഉയര്‍ന്ന മേഖലകളിലേക്കു നീങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 13 അടിയോളം ഉയരാന്‍ സാധ്യതയുള്ള തിരകളോടെ, ചുഴലിക്കാറ്റ് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയോടെ പാന്‍ഹാന്‍ഡിലില്‍ പ്രവേശിക്കാന്‍ ഇടയുണ്ടെന്നു നാഷനല്‍ ഹറികെയ്ന്‍ സെന്റര്‍ മുന്നറിയിപ്പു നല്‍കി. ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു നീങ്ങി തുടങ്ങിയതോടെ എണ്ണ, വാതക ഉല്‍പാദനം വലിയ തോതില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഫ്‌ലോറിഡ, അല്‍ബാമ, ജോര്‍ജിയ, കരോളിന മേഖലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  5 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  5 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  5 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  5 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  5 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  5 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  5 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  5 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  5 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  5 days ago