HOME
DETAILS
MAL
മാഗ്‌സസെ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന്
backup
August 02 2019 | 13:08 PM
2019 ലെ മാഗ്‌സസെ പുരസ്‌കാരം എന്‍.ഡി.ടിവിയിലെ എകസിക്യുട്ടിവ് എഡിറ്റര്‍ രവീഷ് കുമാറിന്. ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രാമന്‍ മാഗ്‌സസയുടെ സ്മരാണാര്‍ത്തം 6 വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് മാഗ്‌സസെ പുരസ്‌കാരം സമ്മാനിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ മാധ്യമ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തിയതിനാണ് അവാര്‍ഡ്. രവീഷ് കുമാറിനൊപ്പം മറ്റു 5 പേര്‍ക്കു കൂടി വെത്യസ്ത മേഖലയിലെ സേവനത്തിന് പുരസ്‌കാരം ലഭിച്ചു. ഇതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് അരവിന്ദ് കെജ്രിവാള്‍, പി.സായ്‌നാഥ്, കിരണ്‍ ബേദി, ആര്‍.കെ ലക്ഷ്മണ്‍ തുടങ്ങിയവര്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."