വിവാദ ലാത്തിച്ചാര്‍ജ്; നേരറിയാന്‍ സി.പി.ഐ കമ്മിഷന്
തിരുവനന്തപുരം: സി.പി.ഐ മാര്‍ച്ചിനു നേരെ ഉണ്ടായ പൊലിസ് ലാത്തിച്ചാര്‍ജ് സി.പി.ഐ അന്വേഷിക്കും. പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചു. മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്, പി.പി.സുനീര്‍, പി.ചാമുണ്ണി എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥനമായ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. കാനം മൃദുസമീപനമാണ് സ്വീകരിച്ചതെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കു വിശദീകരണവുമായി കാനം രംഗത്തെത്തി. എറണാകുളത്ത് ലാത്തിച്ചാര്‍ജ് നടക്കുമ്പോള്‍ താന്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ മാധ്യമങ്ങള്‍ തന്നോട് ഇതേക്കുറിച്ച് ചോദിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ അറിയില്ല എന്ന് പറഞ്ഞത് കാനം പറഞ്ഞു.
എറണാകുളത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും താന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് പുറത്തെത്തിയിരുന്നില്ല. എന്നാല്‍, പാര്‍ട്ടി ഓഫിസിലെത്തിയപ്പോള്‍ വിവരം അറിയുകയും അപ്പോള്‍ തന്നെ ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തെന്നും കാനം വിശദീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രിയെ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."