HOME
DETAILS

ബഹ്‌റൈനില്‍ പ്രവാസികളുടെ പരാതി പരിഹാരത്തിനായി പുതിയ കേന്ദ്രം തുറക്കുന്നു

  
backup
June 01 2017 | 15:06 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

മനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരാതികള്‍ സ്വീകരിച്ച് നടപടികളെടുക്കാനുമായി പുതിയ കേന്ദ്രം ആരംഭിക്കുന്നു. 'നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സി'െന്റ (എന്‍.ഐ.എച്ച്.ആര്‍) നേതൃത്വത്തിലുള്ള ഈ കേന്ദ്രം സഹ്‌ലയിലെ എക്‌സ്പാറ്റ് പ്രൊട്ടക്ഷന്‍ ആന്റ് അസിസ്റ്റന്‍സ് സെന്ററിലാണ് പ്രവര്‍ത്തിക്കുക. ഇതിന്‍ന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും. ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) യാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

പുതിയ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നിലവില്‍ ഷെല്‍ട്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ കേസുകളും ഇവിടെ എത്തുമെന്ന് ഉടനെ നടപടികളുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മോശം പെരുമാറ്റം, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ സംഭവങ്ങളില്‍ പെട്ടവരാണ് നിലവിലുള്ള ഷെല്‍ട്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. പുതിയ ഓഫീസ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും എന്‍.ഐ.എച്ച്.ആറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രവാസികള്‍ക്കും വിവിധ എംബസികള്‍ക്കും വിശദമായ വിവരങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ ഇരകള്‍ക്ക് സഹായം നല്‍കുന്നതിനും വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന വിദേശ തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പുതിയ കേന്ദ്രം സഹായകമാകുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി പറഞ്ഞു.

ഇരകളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, വിവിധ രാജ്യങ്ങളുടെ എംബസികള്‍, വിവിധ ആരാധനാലയങ്ങള്‍, വിദേശികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ക്ക് തങ്ങളുടെ പരാതികള്‍ www.nihr.org.bh എന്ന വെബ്‌സൈറ്റിലെ ഫോം വഴിയോ എന്‍.െഎ.എച്ച്.ആറിന്റെ മൊബൈല്‍ ആപ് വഴിയോ 17111666 എന്ന നമ്പറില്‍ വിളിച്ചോ രേഖപ്പെടുത്താവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago