HOME
DETAILS
MAL
സന്തോഷ് ട്രോഫി; കേരള ടീമിനെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും
backup
August 02 2019 | 17:08 PM
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിന്റെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും. ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ ബിനോ . രണ്ടു സീസണുകളില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
നേരത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായിട്ടുണ്ട്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രൊ ലൈസന്‍സ് നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."