HOME
DETAILS
MAL
എണ്ണ കപ്പലിന് നേരെ ഹൂതി റോക്കറ്റാക്രമണം
backup
June 01 2017 | 15:06 PM
റിയാദ്: യമന്‍ തീരത്തെ പ്രമുഖ കപ്പല്‍ ചാലിലൂടെ എണ്ണയുമായി പോകുകയായിരുന്ന കപ്പലിന് നേരെ വിമത വിഭാഗമായ ഹൂതികള്‍ റോക്കറ്റാക്രമണം നടത്തി. അന്താരാഷ്ട്ര കപ്പല്‍ ചാലായ ബാബ് അല്‍ മന്ദ ബില്‍ വെച്ചാണ് ആക്രമണം. മര്ഷാല് ദ്വീപ് പതാകയേന്തിയ എം ടി മുസ്കി യെന്ന 70362 ടണ്‍ കേവു ഭാരമുള്ള കപ്പലിന് നേരെ ബുധനാഴ്ചയാണ് ആക്രമണം നടന്നത്.
മൂന്ന് തവണ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം നടന്നെങ്കിലും കപ്പല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 4 മില്യണ്‍ ബാരല്‍ എണ്ണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കപ്പലുകള്‍ സഞ്ചരിക്കുന്ന പ്രധാന കപ്പല്‍ ചാലായ ഇവിടെ ഇതിന് മുന്‍പും ഹൂതി ആക്രമണം നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."