കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ക്കും: കെ.പി.എ മജീദ്
മലപ്പുറം: കേരള ബാങ്ക് രൂപീകരണത്തെ മുസ്‌ലിംലീഗ് ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരള ബാങ്ക് രൂപീകരണ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണം. കേരള ബാങ്ക് വരുന്നതോടെ ജില്ലാ ബാങ്കുകളെല്ലാം ബ്രാഞ്ചുകളായി മാറും. ഇതോടെ ഇടപാടുകാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഇതിന്റെ ഗുണം ലഭിക്കുന്നത് പുതുതലമുറ ബാങ്കുകള്‍ക്കായിരിക്കും.
കേരള ബാങ്ക് രൂപീകരിക്കാന്‍ 15 നിബന്ധനകളോടെയാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. എല്ലാ ജില്ലാ സഹകരണ ബാങ്കുകളുടെയും ജനറല്‍ ബോഡി യോഗം ചേര്‍ന്ന് അംഗീകാരം നല്‍കണമെന്നതാണ് അതിലൊന്ന്.
സംസ്ഥാനത്ത് അഞ്ചു ജില്ലാ ബാങ്കുകളില്‍ യു.ഡി.എഫ് ഭരണസമിതിയാണുള്ളത്. ജനറല്‍ ബോഡി ചേരുമ്പോള്‍ കേരള ബാങ്ക് വേണ്ടതില്ലെന്ന നിലപാടായിരിക്കും യു.ഡി.എഫ് സ്വീകരിക്കുക.
കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തിനുപിന്നില്‍ സഹകരണ ബാങ്കുകളുടെ പൂര്‍ണ നിയന്ത്രണം കൈക്കലാക്കുകയെന്ന ദുരുദ്ദേശമാണ്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."