അങ്കണവാടി പ്രവേശനോത്സവം ചെളികുളമായി: കുരുന്നുകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
ചെറുതുരുത്തി: നാടെങ്ങും ആഘോഷആരവമൊരുക്കി പ്രവേശനോത്സവം നടന്നപ്പോള്‍ ചെറുതുരുത്തിയില്‍ കുരുന്നുകള്‍ അനുഭവിച്ചത്.
ദുരിത ദിനം പുത്തനുടുപ്പും, ബാഗും, കുടയുമൊക്കെയായി മാതാപിതാക്കളുടെ കയ്യില്‍ തൂങ്ങിയെത്തിയ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട അംഗന്‍വാടി കുട്ടികളാണ് അധികൃതരുടെ കൊടിയ അനാസ്ഥക്ക് ഇരയായത്. ചെറുതുരുത്തി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലെത്തിയ കുട്ടികള്‍ ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാനാകാതെ വിഷമത്തിലായി.
കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് ചെളികുണ്ടായി കിടക്കുകയായിരുന്നു ഇവരുടെ ക്ലാസ് മുറി. പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് അധികൃതരോട് കുട്ടികളും, രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ക്ലാസില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ കുരുന്നുകള്‍ ക്ലാസിന് മുന്നില്‍ സമരം നടത്തി.
തൊട്ടടുത്ത ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ യു.ആര് പ്രദീപ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആഘോഷ ആരവമൊരുക്കി പ്രവേശനോത്സവം നടക്കുമ്പോഴായിരുന്നു തൊട്ട് സമീപം പ്രതിഷേധ സമരം. എം.എല്‍.എ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്ന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."