HOME
DETAILS

ഫയല്‍ തീര്‍പ്പാക്കലിന് വെബ്‌പോര്‍ട്ടല്‍

  
backup
August 02 2019 | 18:08 PM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5

 


തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാതലം മുതല്‍ സെക്രട്ടേറിയറ്റ് വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് വെബ്‌പോര്‍ട്ടല്‍ തയാറാക്കുന്നു.
ഇതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെയും ഐ.ടി മിഷനെയും ചുമതലപ്പെടുത്തി. ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി ഓരോ വകുപ്പിലെയും നോഡല്‍ ഓഫിസര്‍മാര്‍ യഥാസമയം വിലയിരുത്തും. രണ്ടാഴ്ചയിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാര്‍ പുരോഗതി പരിശോധിക്കും. ഇതിന്റെ വിശദാംശങ്ങള്‍ നോഡല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആദ്യത്തെ റിപ്പോര്‍ട്ട് 15നകം സമര്‍പ്പിക്കും. എല്ലാമാസവും മന്ത്രിതല അവലോകന യോഗം നടക്കും. എല്ലാ വകുപ്പുകളും പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ 31നകം തീര്‍ക്കും. ഫയല്‍ തീര്‍പ്പാക്കല്‍ ത്വരിതപ്പെടുത്തുന്നതിന് അദാലത്തുകള്‍, യോഗങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ച് അതതു വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
അതിനിടെ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ഫയല്‍ തീര്‍പ്പാക്കല്‍ മാമാങ്കത്തിന് തുടക്കമായെങ്കിലും ആദ്യ രണ്ടുദിവസം ഒരു ഫയലും തീര്‍പ്പാക്കിയില്ല. പകരം കെട്ടിക്കിടക്കുന്ന ഒന്നേകാല്‍ ലക്ഷത്തിലധികം വരുന്ന ഫയലുകളുടെ തരംതിരിക്കലിന് തുടക്കമിട്ടിട്ടുണ്ട്. ഫയലുകള്‍ തരംതിരിക്കുന്നതിന് പൊതുഭരണവകുപ്പ് എല്ലാ വകുപ്പിനും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് ഫയലുകളുടെ സീരിയല്‍ നമ്പര്‍, ഫയലിന്റെ പേര്, വിഷയം, എന്നുമുതല്‍ തീര്‍പ്പാകാതെ കിടക്കുന്നു, തീര്‍പ്പാകാത്തതിന്റെ കാരണം എന്നീ അഞ്ച് കാര്യങ്ങള്‍ കണക്കിലെടുത്താണ് തരംതിരിക്കുന്നത്. തരംതിരിക്കല്‍ ഇന്ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  3 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago