ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം
കോട്ടയം: പി.ജെ ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ 'പ്രതിഛായ'.
മാണി- ജോസഫ് വിഭാഗങ്ങളുടെ ലയനം മൂലം നേട്ടമുണ്ടായത് ജോസഫിനെന്ന് പുതിയ ലക്കത്തിലെ ലേഖനം വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയാണ് ലേഖനമെഴുതിയത്. കെ.എം മാണിക്ക് നഷ്ടം മാത്രമാണുണ്ടായത്. പിളര്‍പ്പുകളെക്കാള്‍ ലയനങ്ങളാണ് പാര്‍ട്ടിക്ക് തളര്‍ച്ചയുണ്ടാക്കിയത്.
ജോസഫുമായി 1985ലുണ്ടാക്കിയ ലയനം രണ്ടുവര്‍ഷംപോലും നിലനിന്നില്ല. കേവലം 725 ദിവസങ്ങള്‍ മാത്രമേ യോജിപ്പുണ്ടായിരുന്നുള്ളൂ. പിളര്‍പ്പുകളുടെ ഉത്തരവാദി പി.ജെ ജോസഫാണ്. ജോസഫ് പാര്‍ട്ടി പിളര്‍ത്താനാണ് ശ്രമിച്ചത്. പശു വളര്‍ത്തുന്ന കാര്യവും കൃഷി ചെയ്യുന്ന കാര്യവും മാത്രമാണ് ഗ്രൂപ്പ് യോഗങ്ങളില്‍ ജോസഫ് പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള ചിന്തകളോ ചര്‍ച്ചകളോ ഉണ്ടായിരുന്നില്ല. ഇതില്‍നിന്ന് ജോസഫിന്റെ പാര്‍ട്ടി സംവിധാനം എന്താണെന്ന് വ്യക്തമാകും. ജോസഫ് ഗ്രൂപ്പ് 2010ല്‍ എന്തിനാണ് കേരള കോണ്‍ഗ്രസില്‍ എത്തിയത് എന്നതിന് ഉത്തരം പറയാന്‍ ജോസഫിന് കഴിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ ജോസഫിനെ കൈയൊഴിഞ്ഞപ്പോള്‍ കെ.എം മാണി പരിഗണിച്ചു. എന്നാല്‍, കൂടെനിന്ന് ചതിപ്രയോഗം നടത്തുന്ന ഗ്രൂപ്പിസ്റ്റുകള്‍ അവസരം കിട്ടിയപ്പോഴെല്ലാം കെ.എം മാണിയെ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."