സഹചാരി ഫണ്ട് ശേഖരണം ഇന്ന്
തൃശൂര്‍: കരുണയുടെ നോട്ടവും കനിവിന്റെ സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ ആതുര സേവന രംഗത്ത് സ്ഥാപിതമായ സഹചാരിയുടെ വാര്‍ഷിക ഫണ്ട് ശേഖരണം ഇന്ന് ജുമുഅക്ക് ശേഷം പളളികളില്‍ നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മഹല്ല് കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചു,റോഡപകടത്തില്‍െപ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ സഹായം, ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് മാസാന്തധനസഹായം എന്നിങ്ങനെയുളള ജീവകാരണ്യ പ്രവര്‍ത്തനമാണ് സഹചാരി ഫണ്ടിലൂടെ നടത്തുന്നത്. റമദാനിലെ ആദ്യത്തെ വെളളിയാഴ്ചകളില്‍ പളളികളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഫണ്ടാണ് സഹചാരിയുടെ മുതല്‍കൂട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 80 ലക്ഷം രൂപ രോഗികള്‍ക്ക് സഹായധനമായി വിതരണം നടത്തി. ഇന്ന് ഖത്തീബുമാര്‍ സഹചാരിയെ സംബന്ധിച്ച് പ്രത്യേകമായി ഉല്‍ബേധനം നടത്തണമെന്നും പിരിച്ചെടുക്കുന്ന സംഖ്യ പളളിക്കമ്മിറ്റിയും ശാഖാ കമ്മിറ്റിയും മേഖല കോര്‍ഡിനേറ്റര്‍മാരെ ഏല്‍പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
മേഖല കോര്‍ഡിനേറ്റര്‍മാര്‍
പഴയന്നൂര്‍ : സി എസ് അബ്ദ്‌റഹ്മാന്‍ (9747162368)
വടക്കാഞ്ചേരി: സിദ്ധീഖ് ഫൈസി മങ്കര, ഇബ്രാഹിം അന്‍വരി (9745200313)
ദേശമംഗലം: ഷാഹിദ് കോയ തങ്ങള്‍ (9947546180)
കുന്ദംകുളം: സിദ്ധീഖ് ബദ്‌രി, ത്വാഹാ പഴുന്നാന, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ (9846845807, 9947891625, 9048003334)
വടക്കേകാട് : മഹ്‌റൂഫ് വാഫി, നവാസ് റഹ്മാനി (9995031822, 960565840)
ചാവക്കാട്: സത്താര്‍ ദാരിമി, സിറാജ് തെന്നല്‍ (9947162388, 9846536633)
നാട്ടിക: ഷിറാസ്, റാഷിദ്, ജാബിര്‍ യമാനി (9995383239, 9505630398, 9656303098)
കൈപമംഗലം: തൗഫീഖ് വാഫി (9846279749)
കൊടുങ്ങല്ലൂര്‍: ഷെഫീഖ് ഫൈസി, ഹമീദ് മൗലവി (9947696912, 9747491440)
വെളളാങ്ങല്ലൂര്‍: നാസര്‍ ഫൈസി കരൂപടന്ന, നജീബ് (8606170786, 9846621010)
മാള: സുബൈര്‍ മാരേക്കാട്, ജെസീര്‍ ദാരിമി (9846553858, 7907470865)
പാലപ്പിളളി: സൈഫുദ്ധീന്‍, അംജത് ഖാന്‍ (8606784253, 9656459023)
തൃശൂര്‍: അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ശുകൂര്‍ ദാരിമി (9142291442, 9544441786)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."