സ്‌കൂള്‍ പാദവാര്‍ഷിക പരീക്ഷ 26 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാദവാര്‍ഷിക പരീക്ഷാ തിയതികള്‍ തീരുമാനിച്ചു.
യു.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പരീക്ഷകള്‍ 26നും എല്‍.പി ക്ലാസുകളിലേത് 27നും ആരംഭിക്കും. ഒന്നുമുതല്‍ നാലുവരെയും ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെയുമുള്ള ക്ലാസുകളിലെ പരീക്ഷകള്‍ രാവിലെയും അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ പരീക്ഷകള്‍ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക.
വെള്ളിയാഴ്ച പരീക്ഷ ഉണ്ടാകില്ല. എന്നാല്‍, ശനിയാഴ്ച പരീക്ഷ ഉണ്ടാകും. പ്രളയകാരണം കഴിഞ്ഞ വര്‍ഷം പാദവാര്‍ഷിക പരീക്ഷാ വേണ്ടെന്നുവച്ചിരുന്നു. കൂടാതെ പഠനത്തില്‍ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ മുന്നോക്കമെത്താനുള്ള (മെന്റിങ്) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ഗൃഹസന്ദര്‍ശനം നടത്തും.
ഒന്നുമുതല്‍ നാലുവരെ ഒരു അധ്യാപകന് ഇതിന്റെ ചുമതല നല്‍കും. ഇതിന് മുന്നോടിയായി അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കും.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയത്തിന് അഞ്ചാം ക്ലാസ്‌കൂടി പരിഗണിക്കും. 10 കുട്ടികളില്‍ കുറവുള്ള വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."