റബറൈസ്ഡ് റോഡുകളില്‍ അപകടഭീഷണി ഉയര്‍ത്തി കുഴികള്‍
പട്ടാമ്പി: നവീകരിച്ച റബ്ബറൈസ് റോഡുകള്‍ വിള്ളലുകള്‍ രൂപപ്പെട്ട് പൊട്ടിപ്പളിഞ്ഞ് കിടക്കുന്നത് ഇരുചക്രവാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. പട്ടാമ്പി-പാലക്കാട് റോഡ്, പട്ടാമ്പി-പെരിന്തല്‍മണ്ണ തുടങ്ങിയ റോഡുകള്‍ റബ്ബറൈസ് ചെയ്ത് നവീകരിച്ചിരുന്നു. ഇവിടങ്ങളില്‍ പല സ്ഥലങ്ങളിലായി വിണ്ട് കീറിയ നിലയിലാണുള്ളത്. അരികുകള്‍ പൊട്ടിപ്പളിഞ്ഞും ഗര്ത്തങ്ങളുമായിട്ടാണ് ഇത്തരം റബ്ബറൈസ്ഡ് റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത്.
യഥാസമയം പുനനിര്‍മാണം നടക്കാത്തതിനാല്‍ കൂടുതല്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കിടന്ന് വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ടൗണിലെ പൊതുനിരത്തില്‍ ഇത്തരം ഗര്‍ത്തങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രൂപപ്പെട്ടതിനാല്‍ ഗതാഗതകുരുക്കിനും ഇടയാക്കിയിട്ടുണ്ട്. നിരവധി തവണ ഇരുചക്രവാഹനങ്ങള്‍ വീഴുന്നതും യാത്രക്കാരന് പരുക്ക് പറ്റുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടും പി.ഡ.ബ്ല്യൂ വര്‍ക്കുകള്‍ മുടങ്ങികിടക്കുകയാണ് ടൗണിലെ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജനമൈത്രി പൊലിസും ചിലസാമൂഹ്യതല്പരരും ചേര്‍ന്ന് ഇത്തരം ഗര്‍ത്തങ്ങളില്‍ മണ്ണിട്ട് മൂടിയും കല്ലുകളിട്ടും അടച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന താലൂക്ക് സഭയില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നവീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട എം.എല്‍.എ യുടെ പ്രസ്താവനയും ജലരേഖയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."