കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ സഊദി സര്‍വിസുകള്‍ ഉടന്‍ പുനരാരംഭിക്കും
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖറോളയുമായി എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവര്‍ ചര്‍ച്ച നടത്തി. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചിട്ടും എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിനാലാണ് എയര്‍ ഇന്ത്യ സി.എം.ഡിയെ കണ്ടു നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്ടുനിന്ന് ജിദ്ദ, റിയാദ് എന്നിവടങ്ങളിലേക്കു നേരിട്ടുള്ള സര്‍വിസ് എയര്‍ ഇന്ത്യ പുനരാരംഭിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍നിന്നു ലഭിച്ചതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വ്യോമയാന വകുപ്പു സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തില്‍നിന്നും അനുകൂല നിലപാടാണ് ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."