എസ്.എസ്.എയും ആര്‍.എം.എസ്.എയും സംയോജിപ്പിക്കാന്‍ അനുമതി
തിരുവനന്തപുരം: കേന്ദ്ര പദ്ധതികളായ സര്‍വശിക്ഷാ അഭിയാനും(എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് സര്‍വശിക്ഷാ അഭിയാനും(ആര്‍.എം.എസ്.എ) സംയോജിപ്പിക്കുന്നതിന് തയാറാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംയോജനത്തിന്റെ ഭാഗമായി സ്‌കൂള്‍ എഡ്യുക്കേഷന്‍ ഡവലപ്‌മെന്റ് അതോറിറ്റി കേരള എന്ന പുതിയ സൊസൈറ്റി രൂപീകരിക്കും.
ആലപ്പുഴ സായി ജല കായിക കേന്ദ്രത്തിലെ കായികതാരമായിരുന്ന അപര്‍ണ രാമഭദ്രന്റെ മാതാവ് ഗീത രാഘവന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓഫിസ് അറ്റന്ററായി നിയമനം നല്‍കാന്‍ തീരുമാനിച്ചു. നാഷനല്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ള അപര്‍ണയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് നിരാലംബമായ കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് മാതാവിന് ജോലി നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."