HOME
DETAILS
MAL
പദ്ധതികള്‍ക്ക് അംഗീകാരം
backup
June 01 2017 | 19:06 PM
പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ട 7.95 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. പി.എം.എ.വൈ ഭവന പദ്ധതി, ഹൈഡ്രോ പുല്‍കൃഷി, വിവിധ പഞ്ചായത്തുകളില്‍ സിമന്റ് ബ്രിക്സ് നിര്‍മാണ യൂനിറ്റ്, ഭാരതപ്പുഴ സംരക്ഷണം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."