എന്‍.ഡി.എ ബന്ധം: ജനാധിപത്യ രാഷ്ട്രീയസഭ തീരുമാനം 14ന്
കല്‍പ്പറ്റ: ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ തുടരണമോ എന്നതില്‍ 14ന് കോഴിക്കോട് ചേരുന്ന ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആര്‍.എസ്) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുക്കും.
രാവിലെ 10ന് സാംബവ മഹാസഭ ഹാളിലാണ് യോഗം. നേതൃത്വം മര്യാദ കാട്ടാത്ത സാഹചര്യത്തില്‍ മുന്നണി വിടണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായിരിക്കെയാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. ആദിവാസി നേതാവും മുത്തങ്ങ സമരനായികയുമായ സി.കെ ജാനുവാണ് ജെ.ആര്‍.എസ് അധ്യക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു ജാനു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ അംഗത്വമാണ് ബി.ജെ.പി നേതാക്കള്‍ ജാനുവിന് വാഗ്ദാനം ചെയ്തത്.രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ബി.ജെ.പിയും എന്‍.ഡി.എയും വാക്കുപാലിച്ചില്ല. ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും മുന്നണി ബന്ധം തടസമാകുകയാണ്. 14ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് ജാനു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."