അന്യസംസ്ഥാന തൊഴിലാളി നിയന്ത്രണം: സര്‍ക്കാര്‍ പരിശോധന നടക്കുന്നില്ല ഹോട്ടല്‍, നിര്‍മാണ മേഖലകളിലാണ് കൂടുതലും
കഞ്ചിക്കോട്: ജില്ലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനക്ക് തയ്യാറാകുന്ന രീതി പൊലിസ് അവസാനിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും യാതൊരു നിയന്ത്രണവുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഉയര്‍ന്നതോടെ പാലക്കാടും പെരുമ്പാവൂരായി മാറുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍. ബോഡോകാലപകാരിയായ യുവാവിനെ ജില്ലയില്‍ പിടികൂടിയിട്ടും അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശങ്ങളില്‍ കാര്യമായ പരിശോധന നടത്താന്‍ പൊലിസിനും ലേബര്‍ വകുപ്പിനും കഴിഞ്ഞിട്ടില്ല. ജില്ലയിലെ ജനമൈത്രി പൊലിസ് ശക്തമായിരുന്ന സമയത്ത് ഡിവൈ.എസ്.പി മുഹമ്മദ് ഖാസിം ഉള്‍പ്പെടെയുള്ളവര്‍ ആഴ്ചതോറും കോളനിയില്‍ നിന്നും നഗരവാസികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയിരുന്നു. എന്നാല്‍ തുടക്കത്തിലുണ്ടായ ജനമൈത്രി പൊലിസിന്റെ സാന്നിധ്യം അവസാനിച്ചതോടെ നഗരത്തിലെങ്ങും അന്യസംസ്ഥാന തൊഴിലാളികളുടെ വിളയാട്ടമാണ്.
സ്ത്രീകള്‍ ഒറ്റക്കു സഞ്ചരിക്കുന്ന പ്രദേശത്ത് ചുറ്റിത്തിരിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നഗരത്തിന് ഭീഷണിയാകുകയാണ്. നഗരത്തിലെ 90 ശതമാനം വരുന്ന ഹോട്ടലുകളും നിര്‍മാണ മേഖലകളുമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ മേഖല. കഞ്ചിക്കോട്ടെ ഇരുമ്പുരുക്കുഫാക്ടറികളിലും ഇവര്‍ ധാരാളമായി ജോലി ചെയ്തു വരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം ജില്ലയില്‍ ഹോട്ടലുകള്‍ ഉയര്‍ന്നു തുടങ്ങിയത് അന്യസംസ്ഥാന തൊഴിലാളികളെ കുറഞ്ഞ നിരക്കില്‍ ജോലിക്ക് ലഭിക്കുമെന്നുള്ളതു കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പാരമ്പര്യമുള്ള ഹോട്ടലുടമകള്‍ ഇവരെ ജോലിക്ക് നിര്‍ത്താന്‍ ഭയപ്പെടുന്നുമുണ്ട്.
ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോയും ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ രേഖകളും തൊട്ടടുത്ത പൊലിസ് സ്‌റ്റേഷനില്‍ നല്‍കണമെന്ന വ്യവസ്ഥ ജില്ലയില്‍ പാലിക്കപ്പെടുന്നില്ല. ഇതിനു കാരണം ജോലിക്കാരുടെ ബാധ്യത പിന്നീട് ഉടമയില്‍ ആകുമെന്ന ഭയമാണെന്ന് ഹോട്ടലുടമകള്‍ തന്നെ പറയുന്നു.
എന്നാല്‍ ജില്ലയില്‍ ജനമൈത്രി പൊലിസ് ശക്തമാക്കി സൗമ്യമായ ഇടപെടലിലൂടെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കണമെന്ന് ആവശ്യമുയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."