പ്രവേശനോത്സവം ഉദ്ഘാടനത്തില്‍നിന്ന് എം.എല്‍.എയെ ഒഴിവാക്കിയതില്‍ പ്രതിഷേധം
കൂറ്റനാട്: പ്രവേശനോത്സവ ഉദ്ഘാടനത്തില്‍നിന്ന് എം.എല്‍.എയെ ഒഴിവാക്കി. കേരളത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത് സ്ഥലം എം.എല്‍.എമാര്‍ ആയിരിക്കേ, സി.പി.എമ്മിന്റെ സങ്കുചിത രാഷ്ടീയത്തിന്റെ ഭാഗമായി തൃത്താലയില്‍ ഉദ്ഘാടനം നടത്താന്‍ വി.ടി. ബല്‍റാം എം.എല്‍.എക്ക് അവസരം നല്‍കിയില്ല. സ്വന്തം മകനെ പൊതു വിദ്യാലയമായ അരിക്കാട് ജി.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തതിനു ശേഷം ബ്ലോക്കുതല പ്രവേശനോത്സവം നടക്കുന്ന ചാത്തനൂര്‍ എ.എല്‍.പി സ്‌കൂളില്‍ എം.എല്‍.എ വി.ടിബല്‍റാം എത്തിയപ്പേഴേക്കും പരിപാടികള്‍ ആരംഭിച്ചിരുന്നു.
ഉപജില്ല വിദ്യാഭ്യാസ ഓഫിസറും, മറ്റു ബന്ധപ്പെട്ടവരും ക്ഷണിച്ചതനുസരിച്ചാണ് എം.എല്‍.എ എത്തിയത്. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയാണ് സംഘാടകര്‍ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. അതിനു ശേഷം ആശംസ അര്‍പ്പിക്കാനാണ് എം.എല്‍.എക്ക് അവസരം നല്‍കിയത്. വാക്കിലും പ്രവര്‍ത്തിയിലും മാന്യതയും അന്തസും കാത്തു സൂക്ഷിക്കുന്നതുകൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതു കൊണ്ടും അദേഹം ആശംസ അര്‍പ്പിച്ചു.
ബന്ധപ്പെട്ടവര്‍ ജനപ്രതിനിധിയെ ക്ഷണിച്ചു വരുത്തി അപമാനിക്കാനാണ് ശ്രമിച്ചത്. ജനപ്രതിനിധിയുടെ അവകാശം പ്രോട്ടോക്കോള്‍ ലംഘനത്തിലൂടെ നിഷേധിച്ചതിനെതിരേ നിയമസഭാ സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കും എം.എല്‍.എ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നല്‍കുന്ന ജനപ്രതിനിധിയെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധം സംഘടനകള്‍ ഉയര്‍ത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."