HOME
DETAILS

പച്ചത്തേങ്ങ സംഭരണത്തിന് കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിമന്ത്രി

  
backup
August 02 2019 | 19:08 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8-2

 

 

തിരുവനന്തപുരം: കൊപ്രയ്ക്കുപുറമേ പച്ചത്തേങ്ങ സംഭരണത്തിനും കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ സംഭരണരീതിയും താങ്ങുവിലയും കൊïുവരണമെന്നും കേരളം ആവശ്യമുന്നയിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വകുപ്പ് തലവന്‍മാരുടെയും കര്‍ഷകപ്രതിനിധികളുടെയും യോഗത്തിലാണ് കേരളം ആവശ്യം അറിയിച്ചത്.
മറ്റു സംസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൊപ്രയായി സംസ്‌കരിച്ച് നല്‍കാനുള്ള സാഹചര്യങ്ങള്‍ കുറവാണ്. അതുകൊïാണ് കേരളത്തില്‍ കൊപ്രയ്ക്ക് പുറമേ, പച്ചത്തേങ്ങ കൂടി സംഭരിക്കാന്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നാവശ്യപ്പെടുന്നത്. 42.70 രൂപ പച്ചത്തേങ്ങയ്ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്ങനെവരുമ്പോള്‍ 15,699 രൂപ കൊപ്രയ്ക്ക് താങ്ങുവിലയായി നല്‍കണം. (കിലോയ്ക്ക് 156.99 രൂപ). നിലവില്‍ 9,521 രൂപയാണ് കൊപ്രയുടെ താങ്ങുവില. കേരളസാഹചര്യത്തില്‍ ഇത്രയും തുക ലഭിച്ചാലേ ലാഭകരമായി കൃഷി നടത്താനാകൂ. കേരളത്തില്‍ ഒരു തേങ്ങ ഉല്‍പാദിപ്പിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന തുക 19 രൂപയാണ്. അതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന വിലനിര്‍ണയ ബോര്‍ഡ്, കേരഫെഡ്, കൃഷിവകുപ്പ് ഉള്‍പ്പെടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഇത് രïാം തവണയാണ് കേന്ദ്ര കമ്മിഷന്‍ കേരളത്തില്‍ യോഗം ചേരുന്നത്. കഴിഞ്ഞതവണ കമ്മിഷന്‍ നിര്‍ദേശിച്ചതനുസരിച്ച് ഉല്‍പാദന ചെലവ് കുറയ്ക്കാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും നടപടികള്‍ എടുത്തിട്ടുï്.
ഇതിന്റെ ഭാഗമായാണ് നാളികേര വികസന കൗണ്‍സില്‍ രൂപീകരിച്ചത്. വാര്‍ഡുകള്‍ തോറും തെങ്ങിന്‍ തൈ നല്‍കുന്ന പദ്ധതി, കേരഗ്രാം പദ്ധതി, മൂല്യവര്‍ധിത സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ ആരംഭിച്ചിട്ടുïെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസ് ചെയര്‍മാന്‍ ഡോ. വി.പി ശര്‍മ അധ്യക്ഷനായി. സാങ്കേതികവിദ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉല്‍പാദന വൈവിധ്യവല്‍കരണത്തിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കുമുള്ള സാധ്യതകള്‍ തേടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കേരളത്തിനുവേïി സംസ്ഥാന വിലനിര്‍ണയബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ദേവേന്ദ്രകുമാര്‍ സിങ്, സെക്രട്ടറി രത്തന്‍ ഖേല്‍കര്‍, കേരഫെഡ് ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍, വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  26 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  28 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago