പഞ്ചായത്തുകൡല്‍ അഴിമതിയും കാലതാമസവും: ഡയരക്ടര്‍
കണ്ണൂര്‍: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ അഴിമതിയും സുതാര്യതയില്ലായ്മയും നിലനില്‍ക്കുന്നതായി പഞ്ചായത്ത് ഡയരക്ടര്‍.
അഴിമതിയും കാലതാമസവും തടയാന്‍ നിര്‍ദേശം നല്‍കിയിട്ടും ചില ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരം പ്രവണതകളുണ്ടെന്ന് പഞ്ചായത്ത് ഡയരക്ടര്‍ ഡോ. ബി.എസ് തിരുമേനി ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്കു പഞ്ചായത്ത് ഓഫിസുകളില്‍നിന്നു ലഭിക്കേണ്ട അപേക്ഷാഫോറങ്ങള്‍ സൗജന്യമായി ലഭിക്കുന്നില്ലെന്നും ഇതു സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും വാങ്ങുന്നതിനു പഞ്ചായത്ത് ഓഫിസുകളില്‍നിന്ന് നിര്‍ദേശിക്കുന്നതായും പഞ്ചായത്ത് ഡയരക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത്തരം ഫോറങ്ങള്‍ക്കു പുറത്ത് ക്രമപ്രകാരമല്ലാത്ത വിലയാണ് ഈടാക്കുന്നതെന്നു നിരവധി പരാതികളാണു ലഭിക്കുന്നത്. ഇതു പഞ്ചായത്തുകളോടും സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ അവമതിപ്പിന് ഇടയാക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളെക്കുറിച്ച് മുഖ്യമന്ത്രിക്കും തദ്ദേശഭരണ വകുപ്പ് മന്ത്രിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു ഡയരക്ടറുടെ ഇടപെടല്‍. പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫിസ് സംവിധാനം വഴി പൊതുജനങ്ങള്‍ക്കു സുതാര്യമായും വേഗത്തിലും സേവനം നല്‍കുന്നുണ്ടെന്നു മിന്നല്‍ പരിശോധന നടത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ ഉറപ്പുവരുത്തണം.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണം. പഞ്ചായത്ത് ഓഫിസുകളില്‍ ഉപയോഗിക്കേണ്ട അപേക്ഷാ മാതൃകകള്‍ ആവശ്യത്തിനു പകര്‍പ്പെടുത്ത് പഞ്ചായത്തിന്റെ മുദ്രപതിച്ച് ഫ്രണ്ട് ഓഫിസില്‍ സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്കു നല്‍കുകയും ചെയ്യണമെന്നു ഡയരക്ടര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."