ജില്ലയിലെ പരമ്പരാഗത കൈത്തറി വ്യവസായത്തിന് പ്രതീക്ഷയുടെ പുതുവെളിച്ചം
പാലക്കാട്: അന്യം നിന്നു പോകുന്ന പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ പുതിയ സാധ്യതകള്‍ തേടുന്ന കൈത്തറി വ്യവസായത്തിന് താങ്ങാവുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. കൈത്തറിമേഖലയുടെ നിലനില്‍പും പുരോഗതിയും ലക്ഷ്യമിട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം തുണി പരമ്പരാഗതമേഖലയില്‍ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കൈത്തറിമേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്. പരമ്പരാഗത വസ്ത്രനിര്‍മാണവും പുതുതലമുറയിലെ വസ്ത്രധാരണവും തമ്മിലുള്ള വ്യത്യാസം കൊണ്ടുതന്നെ കൈത്തറി തുണികള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.
ഓണം, വിഷു തുടങ്ങി ഉത്സവകാലങ്ങളില്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് ആശ്വാസമുണ്ടാവുക. എന്നാല്‍, സംഘങ്ങള്‍ക്കു ലഭിക്കേണ്ട റിബേറ്റില്‍ കുടിശ്ശിക വന്നാല്‍ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുകയും ചെയ്യും. സംസ്ഥാനത്താകെ 2012-13 വര്‍ഷം വരെ മാത്രമേ റിബേറ്റ് നല്‍കിയിട്ടുള്ളു. പിന്നീടുള്ള വര്‍ഷങ്ങളിലായി ജില്ലയില്‍ 1.14 കോടിരൂപ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് റിബേറ്റ് ഇനത്തില്‍ കിട്ടണം. 2013-14 വര്‍ഷത്തില്‍ 39,78,000 രൂപയാണ് ജില്ലയിലെ കുടിശിക. 2014-15 വര്‍ഷത്തില്‍ 38,64,644 ഉം 2015-16 വര്‍ഷം 35,75275 രൂപയുമാണ് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്.
ജില്ലയിലാകെ 11 കൈത്തറി സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 80 ശതമാനം ജോലി നടക്കുന്നത് എലപ്പുള്ളി സംഘത്തിലാണ്. എന്നാല്‍ റിബേറ്റ് ലഭിക്കാത്തതിനാല്‍ കൂലിപോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ള സംഘങ്ങള്‍ ജില്ലയിലുണ്ട്. സൊസൈറ്റികള്‍ നല്‍കുന്ന നൂല്‍ കൊണ്ട് തുണിയാക്കി തിരിച്ചു നല്‍കാന്‍ കഠിനമായ അധ്വാനം വേണം. ഒരു മുണ്ട് നെയ്യുന്നതിന് 110 രൂപയാണ് കൂലി ലഭിക്കുക. ഇതില്‍ 10 രൂപ നിക്ഷേപമായി സംഘത്തില്‍ പിടിക്കും. ഒരു പട്ടുസാരി നെയ്യുന്നതിന് രണ്ടുപേര്‍ രണ്ടുദിവസം ജോലി ചെയ്യണം. 400 രൂപയാണ് കൂലിയായി ലഭിക്കുക. എന്നാല്‍, മുഴുവന്‍ ജോലിയും ഇവിടെ ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്.
പാവുണ്ടാക്കാന്‍ തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍നിന്ന് പ്രധാനമായും പൊള്ളാച്ചിയിലേക്കാണ് പാവുണ്ടാക്കാന്‍ കൊണ്ടുപോകുന്നത്. ഇത് സംസ്ഥാനത്തു തന്നെ സാധ്യമാക്കിയാല്‍ നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഇതിനുവേണ്ടി വേഗത്തില്‍ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
അധ്വാനത്തിനുസരിച്ച് കൂലി കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ക്ക് വ്യാപക പരാതിയുമുണ്ട്. ഹാന്‍ഡ്‌ലും പവ്വര്‍ലും വ്യവസായങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 71 കോടി രൂപ മാറ്റിവച്ചിരുന്നു. അടച്ചിട്ട സ്ഥാപനങ്ങള്‍ പലതും തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."