പള്ളിപ്പുറം ദാറുല്‍ അന്വാര്: വഫിയ്യ കോളജ് ഉദ്ഘാടനത്തിന് അന്തിമരൂപമായി
പള്ളിപ്പുറം: ദാറുല്അന്വാര് ഇസ്ലാമിക് കോംപ്ലക്സില്‍ പുതുതായി നിര്‍മിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന വഫിയ്യ കോളജിന്റേയും ഉദ്ഘാടനവും നൗഷാദ് ബാഖവിയുടെ റമദാന് പ്രഭാഷണവും ദുആ സമ്മേളനവും ഈ മാസം 17, 18 തിയതികളില്‍ മൂന്നുമൂല ദാറുല്‍ അന്‍വാറില്‍ നടക്കും. പരിപാടികളുടെ അന്തിമരൂപമായതായി സംഘാടകര്‍ അറിയിച്ചു.
17നു കാലത്ത് 8.30നു നടക്കുന്ന മജ്ലിസുന്നൂറിന് ജില്ലാ അമീര്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഒന്‍പതു മണിക്ക് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും വഫിയ്യ കോളജിന്റേയും ഉദ്ഘാടനം പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 9.15നു നടക്കുന്ന റമദാന് പ്രഭാഷണത്തില്‍ ജനറല്‍ സെക്രട്ടറി അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്ലിയാര് അധ്യക്ഷനാകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യാഥിതിയാകും.
നിര്‍മാണ റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് മാനു ഹാജി കൈപ്പുറം അവതരിപ്പിക്കും. സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ഹഖീം ഫൈസി ആദൃശ്ശേരി വഫിയ്യ കോഴ്സ് പരിചയപ്പെടുത്തും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, സി.എ.എം.എ കരീം പ്രസംഗിക്കും.
നൗഷാദ് ബാഖവി ചിറയിന്‍കീഴ് റമദാന് പ്രഭാഷണം നടത്തും. സ്വാഗതസംഘം ജന.കണ്‍വീനര്‍ പി.കെ മുഹമ്മദ്കുട്ടി മുസ്ലിയാര് പള്ളിപ്പുറം സ്വാഗതവും ട്രഷറര്‍ വി.പി കുഞ്ഞിപ്പു ഹാജി നന്ദിയും പറയും.
18നു കാലത്ത് 8.30നു ബുര്‍ദ്ദ മജ്ലിസ് നടക്കും. ഒന്‍പതു മണിക്ക് തുടങ്ങുന്ന റമദാന് പ്രഭാഷണം കേരള വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് പി. കുഞ്ഞിപ്പു മുസ്ലിയാര് അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യാഥിതിയാകും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് റമദാന് പ്രഭാഷണം നടത്തും.
ഹാഫിള് സാജിദ് മുസ്ലിയാര് തിരുവേഗപ്പുറ, പി. മുഹമ്മദ്കുട്ടി മുസ്ലിയാര് നാടപറമ്പ്, പി.ടി മുഹമ്മദ്കുട്ടി ഹാജി വിളത്തൂര്‍ പങ്കെടുക്കും. സെക്രട്ടറിമാരായ ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി സ്വാഗതവും പി.ടി ബാവനു ഹാജി വിളത്തൂര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."