സഊദിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ദമാം: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ശീഈകള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച വൈകീട്ട് നോമ്പ് തുറക്കുന്നതിന്റെ ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പാണ് സ്‌ഫോടനം നടന്നത്. ഖത്വീഫിലെ മിയാസ് ജില്ലയില്‍ ആഭ്യന്തര മന്ത്രാലയം തിരഞ്ഞുകൊണ്ടിരുന്ന തീവ്രവാദികളാണ് വെന്തുമരിച്ചത്.
സുരക്ഷാ സേനക്ക് നേരെ ഇടക്കിടെ ആക്രമണങ്ങള്‍ നടക്കുന്ന അവാമിയയിലേക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നീക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സംശയം തോന്നിയ സുരക്ഷാ വകുപ്പുകള്‍ ഇവരെ പിന്തുടരുന്നതിനിടെയാണ് സംഭവമെന്ന് ഭീകരരുടെ കാറില്‍ സ്‌ഫോടനമുണ്ടായതെന്ന് വിവരമുണ്ട്.
മഗ്‌രിബിനു തൊട്ടുമുന്‍പ് ഖത്തീഫ് കപ്പല്‍ സിഗ്‌നലിനു സമീപമാണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച ടൊയോട്ട സെക്യൂയ കാര്‍ നിശ്ശേഷം കത്തിനശിച്ചു.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന മുഹമ്മദ് അല്‍സുവൈമില്‍, ഫാദില്‍ ആലുഹമാദ എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്‌ഫോടനത്തിനിടെ കാറില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന ഇവരെ വെടിവെച്ചിടുകയായിരുന്നുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരുടെയും മൃതദേഹങ്ങള്‍ പാടെ കത്തിക്കരിഞ്ഞ നിലയിലാണ്. സ്‌ഫോടനമുണ്ടായ ഉടന്‍ സ്ഥലത്തുനിന്ന് മൂന്നു ഭീകരര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. ഇവര്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."