'ചികിത്സ സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്തണം'
കോഴിക്കോട്: ആശുപത്രി അധികൃതര്‍ ചികിത്സ സംബന്ധിച്ചു സുതാര്യത ഉറപ്പുവരുത്തണമെന്നും ചില ആശുപത്രികളില്‍ രോഗവിവരങ്ങള്‍ മൂടിവയ്ക്കുന്ന അവസ്ഥയുണ്ടെന്നും പ്രൊഫ. എ. അച്ചുതന് ചൂണ്ടിക്കാട്ടി. 'പൊതുജനാരോഗ്യം പ്രതിസന്ധിയിലോ പ്രതിക്കൂട്ടിലോ' വിഷയത്തില്‍ ഐ.എം.എ ജില്ലാ ടാസ്ക് ഫോഴ്സ് കോഴിക്കോട് ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സെമിനാര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്റ ഉദ്ഘാടനം ചെയ്തു.
ഡോ. അജിത് ഭാസ്കര്‍ അധ്യക്ഷനായി. ഡോ. അശോക്കുമാര്, ഡോ. കെ.പി ബാലകൃഷ്ണന്, കമാല്‍ വരദൂര്‍, ഡോ. കൃഷ്ണ മോഹന്‍, മഞ്ചേരി സുന്ദര്‍രാജ്, ഡോ. ആര്.എല്‍ സരിത, ഡോ. വി.കെ ചെല്ലമ്മ, ശ്രീകാന്ത് എസ്. നായര്‍, ഡോ. എം.ടി ഹരീഷ്, ഡോ. അബ്ദുല്ല ചെറയക്കാട്ട്, ശ്യാം പത്മന്, ഡോ. കെ.വി രാജു, ഡോ. കെ. മൊയ്തു, ഡോ. പി.ഡി ബെന്നി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."