HOME
DETAILS
MAL
രാജന് ഇനി നീറുന്ന ഓര്മ; യാത്രയായത് ഗൃഹപ്രവേശന സ്വപ്നം ബാക്കിയാക്കി
backup
October 11 2018 | 04:10 AM
വാണിമേല്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഇടിച്ച് മരിച്ച രാജന് യാത്രയായത് ഗൃഹപ്രവേശം എന്ന സ്വപ്നം ബാക്കിയാക്കി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മുന്നില്‍ കണ്ട് വിശ്രമമില്ലാതെ ജോലി ചെയ്ത് നിര്‍മിച്ച വീടിന്റെ പ്രവേശന കര്‍മം ഈ മാസം 28ന് നിശ്ചയിച്ചതായിരുന്നു. അതിനിടയ്ക്കാണ് വിധി രാജന്റെ ജീവന് തട്ടിയെടുത്തത്.
രാജന്റെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിതുമ്പുകയാണ് കുടുംബവും സുഹൃത്തുകളും. തന്റെ രാഗം ഹോട്ടലിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രാജനെ സ്കൂള്‍ ബസ് ഇടിച്ചു വീഴ്ത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."