ജലഛായ ചിത്രരചനാമത്സരം
കോട്ടയം: ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ദര്‍ശന സാംസ്‌കാരികേന്ദ്രം വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് കേരളത്തിലെ കുട്ടികള്‍ക്കായി ശനിയാഴ്ച ജലഛായ ചിത്രരചനാമത്സരം നടത്തുന്നു. രാവിലെ 9.30നാണ് രജിസ്‌ട്രേഷന്‍. 10 മുതല്‍ 1 മണിവരെ ആയിരിക്കും മത്സരം. എട്ട് മുതല്‍ പന്ത്രï് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് (12 വയസ് മുതല്‍ 17 വയസ് വരെ) പങ്കെടുക്കാം. ഇന്ത്യ -റഷ്യ സൗഹൃദവുമായി ബന്ധപ്പെട്ട് 'ഹൃദയപൂര്‍വം ഇന്ത്യ' എന്നതാണ് വിഷയം. വരയ്ക്കാനാവശ്യമായ ക്യാന്‍വാസും കളറും നല്‍കുന്നതാണ്. മറ്റ് ആവശ്യമായ വസ്തുക്കള്‍ പങ്കെടുക്കുന്നവര്‍ കൊïുവരേïതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് നിരവധി സമ്മാനങ്ങളും നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോട്ടയം ദര്‍ശന സാംസ്‌കാരികകേന്ദ്രവുമായി ബന്ധപ്പെടേïതാണ്. ഫോണ്‍: 9447008255, 0481 2564755.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."