മൂന്നാര്‍ ഡിവൈ.എസ്.പിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം
കൊച്ചി: മുന്‍ എം.പി ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മൂന്നാര്‍ ഡിവൈ.എസ്.പിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവനുമായി ഡിവൈ.എസ്.പിക്ക് ബന്ധമുണ്ടെന്ന് ഹരജി ഭാഗം ആരോപണം ഉന്നയിച്ചതിനെതുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. കൊട്ടക്കമ്പൂര്‍ ഭുമി തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് വിചാരണക്കോടതി മടക്കിയിരുന്നു.
മൂന്നാര്‍ ഡിവൈ.എസ്.പിക്ക് തുടരന്വേഷണം നടത്താമെന്നും ഉദ്യോഗസ്ഥനെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കില്‍ പുതിയൊരാളെ സര്‍ക്കാരിന് നിര്‍ദേശിക്കാമെന്നും കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈ.എസ്.പിക്ക് എതിരേ ഹരജിക്കാര്‍ ആരോപണം ഉന്നയിച്ചത്. ഭൂമി തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം മുകേഷും മറ്റും സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."