HOME
DETAILS

മകളുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ച പിതാവ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പൊലിസ്പ

  
backup
August 02 2019 | 19:08 PM

%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%bf

 

 

ത്തനംതിട്ട: മകളുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ച പിതാവ് മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പൊലിസ്. പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകന്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കാമുകിയുടെ പിതാവാണ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വെളുപ്പിന് മരിച്ചത്.
ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് മരിച്ചത്. വള്ളിക്കോട് കോട്ടയം സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവറായ യുവാവുമായി സജീവിന്റെ മകള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഗള്‍ഫില്‍ ജോലിയിലായിരുന്ന സജീവ് ഈ വിവരമറിഞ്ഞാണ് നാട്ടിലെത്തിയത്. ഭാര്യയും മകളുമായി ഈ വിഷയത്തില്‍ കലഹിക്കുകയും തുടര്‍ന്ന് കാമുകനായിരുന്ന യുവാവെത്തി പിതാവിനെ മര്‍ദിക്കുകയുമായിരുന്നു. ഇത് സംബന്ധിച്ചു ആറന്മുള പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
അതിനിടെ മകള്‍ വീട്ടിലിരുന്ന സ്വര്‍ണവുമായി കാമുകനൊപ്പം പോയി. ഇവര്‍ കഴിഞ്ഞ ദിവസം മെഴുവേലി കുറിയാനിപ്പള്ളിയിലുള്ള സജീവിന്റെ ഭാര്യ വീട്ടില്‍ എത്തിയതറിഞ്ഞാണ് സജീവ് അവിടെ ചെന്നത്. അവിടെവച്ച് മകളുടെ കാമുകനും സംഘവും സജീവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇലവുംതിട്ട പൊലിസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് സജീവിന്റെ മരണം. പൊലിസിന് ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ മകളുടെ കാമുകനും മറ്റ് നാലഞ്ചുപേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം മൂലമാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നതെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുവാനൊരുങ്ങുകയാണ് ബന്ധുക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago