വിവാഹത്തിന് കാമുകി വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ആര്‍പ്പൂക്കര: കാമുകി വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.
അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയായ ഇരുപത്തിരïുകാരനെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: പാലക്കുഴ സ്വദേശിയായ യുവാവും വൈക്കം സ്വദേശിനിയുമായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
യുവതിയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട് യുവാവ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തി. തുടര്‍ന്ന് യുവാവും യുവതിയുടെ വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിച്ചു. യുവതിയ്ക്കു താല്പര്യമുïെങ്കില് വിവാഹം കഴിച്ചു തരാമെന്ന് യുവതിയുടെ പിതാവ് യുവാവിനെ അറിയിച്ചു. വിവാഹം കഴക്കാന്‍ യുവതി എതിര്‍പ്പു പ്രകടിപ്പിച്ചതോടെ യുവാവ് കൈയില്‍ കരുതിയിരുന്ന ഗുളിക എടുത്തു കഴിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നുവെന്ന് വൈക്കം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."