നിപ: ശുചീകരണ തൊഴിലാളികളെ മാറ്റിനിര്‍ത്തരുതെന്ന് അഴിമതിവിരുദ്ധ സമിതി
കോഴിക്കോട്: നിപാ വൈറസ് വ്യാപനഘട്ടത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വയം സേവനസന്നദ്ധരായി ശുചീകരണ ജോലിയില്‍ പ്രവേശിച്ച പത്തോളം ജീവനക്കാരികളെ മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയതില്‍ അഴിമതിവിരുദ്ധ സമിതി പ്രതിഷേധിച്ചു.
നിപാ വൈറസ് വ്യാപനത്തിന് മുന്‍പ് മെഡിക്കല്‍ കോളജില്‍ നടന്ന അഭിമുഖ ലിസ്റ്റില്‍നിന്ന് ശുചീകരണ ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും നിപാ ഭയംകാരണം പങ്കെടുക്കാതെ മാറിനിന്നവരെയാണ് ഇവര്‍ക്കു പകരം അധികൃതര്‍ ഇപ്പോള്‍ ജോലിയില്‍ പരിഗണിച്ചത്.
നിപക്കാലത്ത് ജോലിചെയ്ത 45 പേര്‍ക്ക് ഒരു മാസത്തേക്കുകൂടി ജോലി നീട്ടിനല്‍കിയപ്പോള്‍ ശമ്പളം നല്‍കാനുള്ള ഹെഡ് ഓഫ് അക്കൗണ്ടിന്റെ സാങ്കേതികത്വം പറഞ്ഞാണു 10 പേരോട് ജോലിക്ക് വരേണ്ടയെന്ന് അധികൃതര്‍ അറിയിച്ചത്.
നിപാസമയത്ത് ജോലിചെയ്ത മുഴുവന്‍ പേരെയും ഒരുമാസംകൂടി ജോലിയില്‍ തുടരാമെന്ന ആശുപത്രി വികസനസമിതിയുടെ തീരുമാനത്തെ നഴ്‌സിങ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പക്ഷപാതകരമായ അട്ടിമറി നടത്തുകയാണെന്ന് അഴിമതിവിരുദ്ധ സമിതി ആരോപിച്ചു. ആശുപത്രി സൂപ്രണ്ടിനെ മുന്‍നിര്‍ത്തി ഈ ഉദ്യോഗസ്ഥയുടെ ഇടപെടലുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിപാ വൈറസ് കാലത്ത് ജോലി ചെയ്ത മുഴുവന്‍ പേരെയും പരിഗണിക്കേണ്ട സാഹചര്യത്തില്‍ ഫീവര്‍, നോണ്‍ ഫീഫര്‍ എന്ന വേര്‍തിരിവുണ്ടാക്കി തൊഴിലാളികളോട് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."