HOME
DETAILS
MAL
വാര്‍ഷിക പൊതുയോഗം നടന്നു
backup
June 01 2017 | 20:06 PM
മണര്‍കാട്: കേരള വ്യാപരി വ്യവസായി ഏകോപന സമിതി മണര്‍കാട് യൂനിറ്റിന്റെ വാര്‍ഷിക പൊതുയോഗം വൈ.എം.സി.എ ഹാളില്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഭാരവാഹികളായി എ.കെ.എന്‍. പണിക്കര്‍, കെ.എ. വര്‍ഗീസ്, ജോര്‍ജുക്കുട്ടി എം. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. വ്യാപാര രംഗത്തു നിന്നും വിരമിച്ച യൂനിറ്റ് അംഗങ്ങള്‍ക്ക് യാത്രയയപ്പും നല്കി. പുതിയ ഭാരവാഹികളായി ജോര്‍ജ് മാത്യു (പ്രസിഡന്റ്), ജേക്കബ് വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), പി.കെ. മാത്യു(വൈസ് പ്രസിഡന്റ്), വി.എം. ജേക്കബ് (ട്രഷറര്‍) പി.കെ. ബിജികുമാര്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."