ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് കാന്‍സര്‍ ക്ലിനിക് ആരംഭിച്ചു
കോഴിക്കോട്: സ്തനാര്‍ബുദത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനും രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും സമഗ്രചികിത്സ ലഭ്യമാക്കുന്നതിനുമായി ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് കാന്‍സര്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. പിങ്ക് ഒക്ടോബര്‍ മാസാചരണത്തിന്റെ ഭാഗമായാണു ബ്രസ്റ്റ് കാന്‍സര്‍ ക്ലിനിക് തുറന്നത്. ഈ മാസം 15 മുതല്‍ 31 വരെ ക്ലിനിക്കില്‍ സ്തനാര്‍ബുദ പരിശോധനയ്ക്കെത്തുന്നവര്‍ക്ക് കണ്‍സള്‍ട്ടേഷനും ക്ലിനിക്കല്‍ പരിശോധനയും സൗജന്യമായിരിക്കും.
മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, ഗൈനക്കോളജി, ന്യൂക്ലിയര്‍ മെഡിസിന്, പതോളജി, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളുടെ സേവനം ഒരേസമയം ലഭ്യമാക്കുന്നതാണ് ബ്രസ്റ്റ് കാന്‍സര്‍ ക്ലിനിക്കിന്റെ പ്രത്യേകത.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ക്ലിനിക് ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഡോ. സാന്റി സജന്, മെഡിക്കല്‍ സര്‍വിസസ് ചീഫ് ഡോ. പി. ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."