മാഗ്സസെ പുരസ്കാരം രവീഷ് കുമാറിന്
ന്യൂഡല്‍ഹി: എന്‍.ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രവീഷ് കുമാറിന് 2019 ലെ രമണ്‍ മഗ്സസെ പുരസ്കാരം. അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്കാര നിര്‍ണയസമിതി വിലയിരുത്തിയാണ് അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
1996 മുതല്‍ എന്‍.ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്. മ്യാന്മറില്നിന്നുള്ള കോ സ്വി വിന്, തായ്ലന്ഡില്നിന്നുള്ള അങ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റുള്ളവര്‍.
ഏഷ്യയുടെ നോബല്‍ പുരസ്കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്സസെ പുരസ്കാരം 1957 മുതലാണ് നല്‍കിവരുന്നത്. ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്സസെയുടെ സ്മരണാര്‍ഥമാണ് പുരസ്കാരം സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."