ശവസംസ്കാരം നടത്താനുള്ള വിശ്വാസികളുടെ അവകാശം ലംഘിക്കാനാകില്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: സെമിത്തേരിയില്‍ ശവസംസ്കാരം നടത്താനുള്ള വിശ്വാസികളുടെ അവകാശം ലംഘിക്കാനാകില്ലെന്ന് സുപ്രിംകോടതി നിരീക്ഷണം. മലങ്കര സഭയ്ക്കു കീഴിലെ പള്ളികളില്‍ ശവസംസ്കാരം നടത്താന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
എന്നാല്‍, 1934ലെ സഭാഭരണഘടന യാക്കോബായ വിശ്വാസികളും അംഗീകരിക്കേണ്ടതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.
പള്ളിസെമിത്തേരിയില്‍ ശവസംസ്കാരം നടത്തുന്നത് നിഷേധിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് സാധിക്കില്ലെന്ന് യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി വാദിച്ചു. എന്നാല്‍ സംസ്കാരം നടത്തുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്നും എന്നാല്‍ കര്‍മ്മങ്ങള്‍ തങ്ങളുടെ വികാരിയുടെ നേതൃത്വത്തിലായിരിക്കുമെന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ സി.യു. സിങ്, കൃഷ്ണന് വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.
അതംഗീകരിക്കാനാകില്ലെന്ന് യാക്കോബായ വിശ്വാസികളും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."