പുതിയാപ്പ ഹാര്‍ബറില്‍ ആഴക്കടല്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കണം: എം.പി
കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിനോടനുബന്ധിച്ച് ആഴക്കടല്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി കേന്ദ്ര തുറമുഖമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഫാക്‌സ് സന്ദേശമയച്ചു. കേരളത്തിലെ തീരദേശങ്ങളിലെ മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞുവരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരവരുമാനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് എം.കെ രാഘവന്‍ എം.പി ഫാക്‌സ് സന്ദേശത്തിലൂടെ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്. മലബാറിലെ വാണിജ്യ-കയറ്റുമതി മേഖലകള്‍ക്ക് വിദേശനാണ്യം നേടിത്തരാനും ഇത് ഉപയുക്തമാകും.
ആഴക്കടല്‍ മത്സ്യബന്ധന മേഖലയിലേക്ക് ഗൗരവത്തോടെ സമീപിക്കാത്തതിനാല്‍ അതു വിദേശ ട്രോളേഴ്‌സ് ചൂഷണം ചെയ്യുകയാണ്. കെ.എം.എഫ്.ആര്‍ ആക്ടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ആഴക്കടല്‍ മത്സ്യബന്ധന തുറമുഖം പുതിയാപ്പയില്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയോടും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."