HOME
DETAILS

  
backup
June 01 2017 | 20:06 PM

342310-2

അക്ഷരമുറ്റത്ത് ആഘോഷപ്പൊടിപൂരംപ്രവേശനോത്സവം മഴയില്‍ കുതിര്‍ന്നില്ല
കോഴിക്കോട്: കളിചിരികള്‍ നിറഞ്ഞ അവധിക്കാലത്തിന് വിട നല്‍കി അക്ഷരവെളിച്ചത്തിന്റെ ലോകത്ത് അവര്‍ ഒത്തുകൂടി. പുത്തനുടുപ്പും ബാഗും കുടയും പുസ്തകങ്ങളുമായി ആയിരങ്ങളാണ് ജില്ലയില്‍ അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂളുകളിലേക്കെത്തിയത്. ആദ്യ ദിനത്തില്‍ മഴയും വിട്ടു നിന്നതോടെ സ്‌കൂളുകളില്‍ പ്രവേശനോത്സവം വന്‍ ആഘോഷമായി.
എല്‍.കെ.ജിയിലും ഒന്നാം തരത്തിലേക്കും പ്രവേശനം നേടിയെത്തിയവരും അവധിക്കാലം കഴിഞ്ഞെത്തിയവരും സ്‌കൂള്‍ അങ്കണങ്ങള്‍ നിറഞ്ഞപ്പോള്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമെത്തിയ സ്‌കൂളുകള്‍ ആശങ്കയുളവാക്കുന്ന കാഴ്ചയായി. പൂക്കളും വര്‍ണക്കടലാസുകളും ചുമര്‍ചിത്രങ്ങളുമായി അലങ്കരിച്ച സ്‌കൂളുകളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ വരവേറ്റത്. സ്‌കൂളിലെ ആദ്യ അനുഭവത്തില്‍ ചിലര്‍ക്ക് അതിരറ്റ സന്തോഷം, ചിലരില്‍ അമ്പരപ്പ്, കുസൃത്തിരങ്ങളുമായി മറ്റുചിലര്‍, ഭീതിയോടെ വിതുമ്പലടക്കി ചിലര്‍. എവിടേക്ക് നോക്കണമെന്നറിയാതെ കുരുന്നുകള്‍ ഒരുനിമിഷം അന്തിച്ചുനിന്നു. പിന്നെ മുന്നില്‍ പല നിറത്തില്‍ നിരന്ന ബലൂണുകളിലേക്കും തൂങ്ങിയാടുന്ന കളിപ്പാട്ടങ്ങളിലേക്കും കണ്ണോടിച്ചു. കണ്ണെടുക്കും മുന്‍പേ അവയോരോന്നും അധ്യാപകര്‍ അവരുടെ കൈകളിലെത്തിച്ചപ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ അതിശയത്തിന്റെ തെളിച്ചം കാണാമായിരുന്നു. മധുരപലഹാരങ്ങളും മിഠായിപ്പൊതികളുമായി ചേച്ചിമാരും ചേട്ടന്‍മാരും എത്തിയപ്പോള്‍ ചിലര്‍ ബലൂണുകള്‍ നിലത്തിട്ട് മിഠായികള്‍ വാങ്ങി. മറ്റു ചിലര്‍ ബലൂണുകള്‍ കടിച്ചു പിടിച്ച് മിഠായിക്കായി കൈനീട്ടി. കൗതുകക്കാഴ്ചകളായിരുന്നു എങ്ങും.
മണക്കാട് ഗവ. യു.പി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം തെയ്യവും ശിങ്കാരിമേളവും ദഫ്മുട്ടും നൃത്ത ശില്‍പവും കൊണ്ട് വര്‍ണാഭമായി. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നവാഗതരെ സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. എഴുത്തോല ബുള്ളറ്റിന്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം മാനേജര്‍ എം. ജയകൃഷ്ണന്‍, എ.ഇ.ഒ വി.പി മിനി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. രാജഗോപാലന്‍, പി.ടി.എ പ്രസിഡന്റ് സുരേഷ് പുതുക്കുടി സംസാരിച്ചു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago