ഡാം സുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി
ന്യുഡല്‍ഹി: ഡാം സുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരുന്നതാണ് ബില്‍. 10 മുതല്‍ 15 മീറ്റര്‍ വരെ അല്ലെങ്കില്‍ 15ന് മുകളിലോ ഉയരമുള്ള അണക്കെട്ടുകളെയാണ് ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തില്ല. ബില്ലിന്റെ ഉളളടക്കത്തെ സ്വാഗതം ചെയ്യുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് അഡീഷനല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഏകാംഗ അതോറിറ്റിയാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. ഇത് അതോറിറ്റിയുടെ ഗൗരവം കുറയ്ക്കാനെ ഉപകരിക്കൂ. നൂറ് വര്‍ഷക്കാലം പഴക്കമുളള ഡാമുകളുടെ സുരക്ഷ പ്രത്യേക പരിശാധനയ്ക്ക് വിധേയമാക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഒരു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും മറ്റൊരു സംസ്ഥാനത്തിന് ഉടമസ്ഥാവകാശം ഉളളതുമായ ഡാമുകളുടെ നിയന്ത്രണം ഡാം സുരക്ഷ ദേശീയ കമ്മിറ്റിക്കാണ്. എന്നാല്‍ ഡാം സുരക്ഷ ദേശീയ കമ്മിറ്റിയില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് റോട്ടേഷന്‍ അടിസ്ഥാനത്തിലുളള പ്രാതിനിധ്യമാണുളളത്. ഇത്തരത്തിലുളള വിഷങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ദേശീയ സുരക്ഷാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."