സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കി
കോഴിക്കോട്: സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരേ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന് പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്നു രാജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നവരുടെ ഒത്തുചേരല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ പാര്‍ട്ടികളില്‍ നിന്നു രാജിവച്ചെത്തിയ ടി. ഷനൂപ്, സി. സുധീഷ്, പി. ബലരാമന്, എം. മുരളീധരന്, പി.കെ ശ്രീലത, എ.കെ ബാലകൃഷ്ണന്, കെ. ബിനുകുമാര്‍, അനീഷ് പി എന്നിവരെ ഹാരമണിയിച്ചു സ്വീകരിച്ചു. ചടങ്ങില്‍ ടി. ഷനൂപ് അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്, സംസ്ഥാന കൗണ്‍സില്‍ അംഗം എം. നാരായണന്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന്, എം.കെ.എം കുട്ടി, പി.വി മാധവന്, ഉദിനൂര്‍ സുകുമാരന്‍, പി. ബലരാമന്, സി. സുധീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."