HOME
DETAILS
MAL
നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
backup
June 01 2017 | 20:06 PM
മൂന്നാര്‍: ചൈല്‍ഡ് ഫ്രണ്ട്ലി ലീഗല്‍ സര്‍വിസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയമബോധവല്‍ക്കരണ ക്ലാസ് നടത്തി. ദേവികുളം മുനിസിഫ് മജിസ്ട്രേറ്റ് സി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സാമൂഹ്യനീതിവകുപ്പും, ലീഗല്‍ സര്‍വിസ് സൊസൈറ്റിയും സംയുക്തമായി ക്ലാസുകള്‍ സംഘടിപ്പിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെട്രി ജാന്‍സി അധ്യക്ഷയായിരുന്നു. സബ് ജഡ്ജ് ടി.പി. പ്രഭാഷ് ലാല്‍ മുഖ്യപ്രഭാഷണം നടത്തി.
സാബു മാത്യു, മാത്യു ജോണ്‍, അനീഷ് ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ ജയശീലന്‍ പോള്‍, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.എം അഷറഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."