HOME
DETAILS
MAL
ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
backup
August 02 2019 | 20:08 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. വൈകിട്ട് 7.30ന് ഉണ്ടായ ഭൂകമ്പമാപിനിയില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കി.മീ താഴെയാണ്. സുനാമി സാധ്യതയുള്ളതിനാല്‍ ആളുകളോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറാന്‍ ആവശ്യപ്പെട്ടു. പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചു.
ഭൂകമ്പവും സുനാമിയും പതിവായ രാജ്യത്ത് കഴിഞ്ഞ സെപ്റ്റംബറില്‍ സുലൈവസി ദ്വീപിലുണ്ടായ സുനാമിയില്‍ 2,000 പേരാണ് കൊല്ലപ്പെട്ടത്. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി 1,70,000 ജീവനുകളാണെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."