അനന്തുവിനും അനുസുഭാഷിനും കാരുണ്യഹസ്തത്തിന്റെ പാട്ടുവണ്ടണ്ടിയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍
തൊട്ടില്‍പ്പാലം: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ തൊട്ടില്‍പ്പാലത്തെ അനുസുഭാഷിനും ശസ്ത്രക്രിയയ്ക്കു തയാറെടുക്കുന്ന പശുക്കടവ് ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി അനന്തുവിനും കാരുണ്യത്തിന്റെ സഹായഹസ്തം തീര്‍ത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍. തൊട്ടില്‍പ്പാലം സ്പന്ദനം വാട്‌സ്ആപ് കൂട്ടായ്മയും കോതോട് കനിവ് സാംസ്‌കാരിക വേദിയുമാണ് സാമ്പത്തികസഹായം എത്തിക്കാനായി നാട്ടിലെ യുവ ഗായികാ-ഗായകന്മാരെ പങ്കെടുപ്പിച്ച് പാട്ടുവണ്ടണ്ടിയുമായി പ്രയാണം നടത്തിയത്. കുറ്റ്യാടി-നാദാപുരം-പേരാമ്പ്ര നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളില്‍ പാട്ടുവണ്ടണ്ടി റോഡ്‌ഷോ നടത്തുകയും ഉദാരമതികളില്‍ നിന്നു സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനു നന്മയുടെ സംഗീതവുമായെത്തിയ കൂട്ടായ്മയുടെ പാട്ടുവണ്ടണ്ടിക്ക് മിക്കയിടങ്ങളിലും വലിയ ജനപിന്തുണയാണ് ലഭിച്ചത്. അതേസമയം പാട്ടുവണ്ടണ്ടി സംഘത്തില്‍ ഉള്‍പ്പെട്ട എട്ടോളം ഗായികാ-ഗായകന്മാരും ശബ്ദസംവിധാനങ്ങളും വാഹന സൗകര്യങ്ങളും തികച്ചും സൗജന്യമായാണ് യാത്രയില്‍ പങ്കാളികളായത്. പാട്ടുവണ്ടണ്ടിയുടെ ഉദ്ഘാടനം മൊകേരിയില്‍ മുന്‍ എം.എല്‍.എ കെ.കെ ലതിക നിര്‍വഹിച്ചു. രഞ്ജിത്ത് കോതോട് അധ്യക്ഷനായി. കെ. ശശീന്ദ്രന്‍, പി.പി ദിനേശന്‍, മനോജ് മരുതേരി, എ.എം നാണു, മഗേഷ് കരിങ്ങാട്, പ്രിയേഷ് കോതോട്, മുരളി തൊട്ടില്‍പ്പാലം, ബഗീഷ്, അമല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."