അപകടം കുറയ്ക്കല്‍; ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുമായി കെ.എസ്.ആര്‍.ടി.സി
മാനന്തവാടി: അപകടവും ഇന്ധന ചിലവും കുറയ്ക്കുന്നതിനായും അതുവഴി സുഖയാത്ര സുരക്ഷിത യാത്ര എന്ന വാക്യം അന്വര്‍ഥമാക്കാനുമായി ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുമായി കെ.എസ്.ആര്‍.ടി.സി രംഗത്ത്.
ഇതിന്റെ ഭാഗമായി മാനന്തവാടി ഡിപ്പോക്ക് കീഴിലെ മുന്നൂറോളം ജീവനക്കാര്‍ക്ക് ത്രിദിന പരിശീലനം നല്‍കി.
ചുരത്തിലൂടെ ബസ് ഓടിക്കുന്നവരെ ലക്ഷ്യം വച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 2011ല്‍ ഇത്തരത്തില്‍ പരിശീലനം നല്‍കിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വളരെയധികം കുറഞ്ഞിരുന്നു.
അടുത്ത കാലത്ത് ചുരം റോഡുകളില്‍ അപകടങ്ങള്‍ പതിവായതോടെയാണ് വീണ്ടും ബോധവല്‍ക്കരണവുമായി കെ.എസ്.ആര്‍.ടി.സി രംഗത്ത് വന്നത്.ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്കായിട്ടായിരുന്നു പരിശീലനങ്ങള്‍. പരിശീലനത്തോടൊപ്പം ഇന്ധന ചിലവ് കുറയ്ക്കാനായി ബസുകളുടെ അറ്റകുറ്റപണികളും നടത്തി.
ചീഫ് ഓഫിസ് മെക്കാനിക്ക് വിഭാഗം തലവന്‍ എം.ജി പ്രദീപ് ഫ്യുവല്‍ അസി. വര്‍ക്ക് മാനേജര്‍ മുഹമ്മദ് സഫറുല്ല, വെഹിക്കള്‍ മൊബലിറ്റി ഓഫിസര്‍ രമേശന്‍ കണ്ടത്തില്‍, ടയര്‍ ഡിപ്പോ അസി.മാനേജര്‍ എ.ബി വിജയകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."