മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം: പൊലിസിന് ഗുരുതര വീഴ്ചപറ്റി, കാര്‍ ഓടിച്ചത് ശ്രീരാം തന്നെ, ശ്രീരാമിനെ രക്ഷിക്കാനും ഒത്തുകളിയെന്നും ആരോപണം
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ പൊലിസിന് സംഭവിച്ചത്
ഗുരുതര വീഴ്ച. പൂര്‍ണമായും ശ്രീരാം വെങ്കിട്ടരാമന് പറഞ്ഞ വാക്കുകളാണ് പൊലിസ് മുഖവിലക്കെടുത്തത്. കാര്‍ ഓടിച്ചതാരാണെന്ന കാര്യത്തില്‍ അവ്യക്തത ഉണ്ടായതും ഇതുകൊണ്ടാണ്. ശ്രീറാം ആണ് വാഹനമോടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ശ്രീരാം താനല്ല കാറോടിച്ചതെന്നാണ് വ്യക്തമാക്കിയത്. അതേ സമയം ശ്രീരാം മദ്യപിച്ചിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിച്ചതാണ് വീഴ്ചയായി മാറിയത്. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സത്യസന്ധനായ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇത്തരമൊരുവീഴ്ച സംഭവിച്ചതെന്നതും പലരേയും ഞെട്ടിച്ചിട്ടുണ്ട്.
സംഭവത്തില്‍ ശ്രീരാമിനെ രക്ഷിക്കാന്‍ പൊലിസിന്റെ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. പത്രപ്രവര്‍ത്തകരും ദൃക്സാക്ഷികളും ഇതാവര്‍ത്തിക്കുന്നു. അതേ സമയം സംഭവത്തില്‍ ശ്രീരാം വെങ്കിട്ടരാമനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നാണറിയുന്നത്.
വാഹനം ഓടിച്ച സ്ത്രീയെ നേരത്തെ തന്നെ പൊലിസ് പറഞ്ഞുവിട്ടു. ശ്രീരാം വെങ്കിട്ടരാമന് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇത്തരത്തില്‍ വലിയ ദുരൂഹതയും അട്ടിമറിയും പൊലിസ് നടത്തിയിട്ടുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്.
ശീരാം വെങ്കിട്ടരാമനാണ് കാര്‍ ഓടിച്ചതെന്ന് കൂടെയുണ്ടായിരുന്ന യുവതി പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതു പ്രകാരമാണ് ശ്രീരാമിനെ പ്രതിചേര്‍ത്ത് പൊലിസ് കേസെടുത്തത്.
വാഹനം ശ്രീറാമിന്റെ പേരിലുള്ളതല്ല. വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നത്. വഫയാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പറഞ്ഞിരുന്നത്. ആരാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമാകാനായി സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."