ലൈഫ് മിഷന്‍ ഭവന പദ്ധതി: ഇഴഞ്ഞു നീങ്ങി വീടുകളുടെ നിര്‍മാണം
മേപ്പാടി: പ്രളയം തകര്‍ത്ത നാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപെട്ട ലൈഫ് മിഷന്റെ ഭാഗമായുള്ള ഭവന നിര്‍മാണം ഒച്ചിഴയും വേഗത്തില്‍.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂര്‍ത്തിയാക്കേണ്ട വീടുകളുടെ നിര്‍മാണമാണ് ഇഴഞ്ഞ് നീങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും വകുപ്പിന് കീഴിലെ പൂര്‍ത്തിയായ വീടുകളുടെ എണ്ണം പകുതി പോലും ആയിട്ടില്ല.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ആകെ രണ്ടായിരം വീടുകളാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇതില്‍ തൊള്ളായിരം വീടുകള്‍ പൂര്‍ത്തിയായി. 1100 വീടുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
കല്‍പ്പറ്റ നഗരസഭയിലും മേപ്പാടി, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലും മാത്രം 400 ഓളം വീടുകളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം ശക്തമാണ്. പ്രളയം കണക്കിലെടുത്ത് പദ്ധതി നടപ്പിലാക്കാന്‍ ഒക്ടോബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട.് നേരത്തെ മെയ് 31 ആയിരുന്നു അവസാന തിയതി. എന്നാല്‍ ഇത്രയും കുറഞ്ഞ ദിവസത്തിനകം മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലന്ന് ഉറപ്പാണ്. മറ്റു പഞ്ചായത്തുകളിലും നിരവധി ഗുണഭോക്താക്കള്‍ ഉണ്ട്.
പദ്ധതിയില്‍ ഏറ്റവും അധികം ഗുണഭോക്താക്കളായ ആദിവാസികളുടെ ഭവനങ്ങളുടെ നിര്‍മാണമാണ് പ്രധാനമായും ഇഴയുന്നത്.
യഥാസമസയം നിര്‍മാണ പുരോഗതി വിലയിരുത്തി ഫണ്ട് അനുവദിക്കേണ്ടത് അതാത് പഞ്ചായത്തുകളുടെ ചുമതലയുള്ള ട്രൈബല്‍ ഓഫിസര്‍മാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായാണ് വ്യാപക പരാതി ഉയരുന്നത്.
ഗുണഭോക്താക്കള്‍ ട്രൈബല്‍ ഓഫിസുകളില്‍ പലവട്ടം കയറി ഇറങ്ങേണ്ട സ്ഥിതിയാണ്. എന്നാല്‍ പ്രളയത്തെ തുടര്‍ന്നുള്ള തിരക്ക് കാരണമാണ് നടപടികള്‍ക്ക് കാലതാമസം നേരിട്ടതെന്നാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."