വഴിവിളക്കില്ല; ഇരുട്ടില്‍തപ്പി പള്ളിച്ചിറ ഗ്രാമം
അമ്പലപ്പുഴ: വഴിവിളക്ക് ഇല്ലാത്തതുമൂലം ഇരുട്ടില്‍ തപ്പി പള്ളിച്ചിറ ഗ്രാമം. അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളിയിലെ പള്ളിച്ചിറ ഗ്രാമമാണ് ഇരുട്ടില്‍ തപ്പുന്നത്. പുറക്കാട് പഞ്ചായത്ത് 12- ാം വാര്‍ഡില്‍ മാത്തേരി മണല്‍ച്ചിറ റോഡില്‍ പള്ളിച്ചിറ മുതലുള്ള രണ്ടു കിലോമീറ്ററോളമുള്ള യാത്രയാണ് വഴിവിളക്കില്ലാത്തതുമൂലം ദുരിതമായിരിക്കുന്നത്.
മാത്തേരി മുതല്‍ പള്ളിച്ചിറവരെ മന്ത്രി ജി. സുധാകരന്റെ ഫണ്ടുപയോഗിച്ച് ടാറിങ് നടത്തിയിരുന്നു. എന്നാല്‍ അവശേഷിക്കുന്ന ഭാഗത്തുകൂടി കാല്‍നടയാത്രപോലും പറ്റാത്ത അവസ്ഥയാണ്. വഴിവിളക്കുകളുടെ കണ്ണടച്ചിട്ട് പിന്നിട്ടു.
പല പോസ്റ്റുകളിലും നോക്കുകുത്തിയായി തെളിയാതെ വിളക്കുകളുടെ കാലുകള്‍ മാത്രം. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഘനവും പേറി കിലോമീറ്ററുകള്‍ താണ്ടിവേണം സ്‌കൂളുകളിലെത്താന്‍.
കിടപ്പിലായ രോഗികളെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ ചുമലില്‍ താങ്ങണം. അല്ലെങ്കില്‍ ട്രോളിവേണം. രാത്രിയിലാണ് അത്യാഹിതമെങ്കില്‍ മരണം ഉറപ്പിക്കാം.
മണച്ചിറ, ഇരണ്ടക്കാല്‍ച്ചിറ ഭാഗങ്ങളില്‍ മാത്രം 60ഓളം കുടുംബങ്ങളുണ്ട്. ടി.എസ് കനാല്‍ കടന്നെത്തുന്ന തോട്ടന്‍ച്ചിറയിലെ 150 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദേശീയപാതയില്‍ എത്താന്‍ ആശ്രയം ഈറോഡുമാത്രമാണ്.പള്ളിച്ചിറ മുതല്‍ 500 മീറ്ററോളം റോഡിനുവേണ്ടി വഴിതെളിച്ചിട്ടുണ്ട്.
കുണ്ടും കുഴിയുമുള്ള ചെളിക്കുണ്ടുകളാണിവിടം. മണച്ചിറവരെ റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയ്യാറാണ്. പലതവണ ഇവരുടെ ആവശ്യം അധികൃതര്‍ക്ക് മുന്നില്‍ എത്തിച്ചെങ്കിലും അവഗണനമാത്രമായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി ജി സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."