റേഷന്‍കാര്‍ഡ് വിതരണം ആരംഭിച്ചു
കുമളി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. കുമളി വ്യാപാരഭവനില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിജു ദാനിയേല്‍ അധ്യക്ഷനായിരുന്നു. എസ്. ചന്ദ്രശേഖരന്‍പിള്ള, പി.എ.എം കരിം, വി. ചന്ദ്രശേഖരന്, മനു വാസുദേവന്‍, ജോസ് അഴകംപ്രായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ജ്ഞാനപ്രകാശം സ്വാഗതവും പീരുമേട് താലൂക്ക് സപ്ലൈ ഓഫിസര്‍ വി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. പീരുമേട് താലൂക്കിലെയും തൊടുപുഴ താലൂക്കിലെയും പുതിയ റേഷന്‍കാര്‍ഡ് വിതരണമാണ് തുടങ്ങിയത്. മുന്‍ഗണനാ വിഭാഗത്തിന് 50 രൂപയും മുന്‍ഗണനേതര വിഭാഗത്തിന് 100 രൂപയുമാണ് കാര്‍ഡിന്റെ വില. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മുന്‍ഗണന, എ.എ.വൈ വിഭാഗം എന്നിവര്‍ക്ക് കാര്‍ഡ് സൗജന്യമാണ്. പീരുമേട് താലൂക്കില്‍ 3235 കാര്‍ഡുകളും തൊടുപുഴ താലൂക്കില്‍ 1964 കാര്‍ഡുകളും ഇന്നലെ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."