ഫ്രഞ്ച് ഓപണ്‍; മുറെ, വാവ്‌റിങ്ക മുന്നോട്ട്
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വനിതകളില്‍ റഷ്യയുടെ എലേന വെസ്‌നിന, പോളണ്ടിന്റെ അഗ്നിയെസ്‌ക റാഡ്വന്‍സ്‌ക എന്നിവരും മൂന്നാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ സ്‌പെയിനിന്റെ ഡേവിഡെ ഫെററെ നാട്ടുകാരനായ ഫെലിഷിയാനോ ലോപസ് അട്ടിമറിച്ചു.
ആന്‍ഡി മുറെ രണ്ടാം റൗണ്ടിലെ കടുത്ത പോരാട്ടത്തില്‍ സ്ലോവാക്യന്‍ താരം മാര്‍ടിന്‍ ക്ലിസനെ പരാജയപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-7 (3-7), 6-2, 6-2, 7-6 (7-3). മൂന്നാം റൗണ്ടില്‍ മുറെ അര്‍ജന്റീന താരം യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയുമായി ഏറ്റുമുട്ടും. സ്പാനിഷ് താരം നിക്കോളാസ് അല്‍മാഗ്രൊ മത്സരം മുഴുമിപ്പിക്കാതെ പരുക്കേറ്റ് പിന്‍മാറിയതിനെ തുര്‍ന്ന് ഡെല്‍ പോട്രോയ്ക്ക് മൂന്നാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. ആദ്യ രണ്ട് സെറ്റുകള്‍ പങ്കിട്ട് ഒപ്പത്തിനൊപ്പം നില്‍ക്കവേയാണ് സ്പാനിഷ് താരം മൂന്നാം സെറ്റില്‍ 1-1 എന്ന നിലയില്‍ തുല്ല്യ പോയിന്റുമായി പരുക്കേറ്റ് പിന്‍മാറിയത്.
ഉക്രൈന്‍ താരം അലക്‌സാണ്ടര്‍ ഡോള്‍ഗോപൊലോവിനെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മൂന്നാം റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍: 6-4, 7-6 (7-5), 7-5.
ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡിയെ വീഴ്ത്തി ജപ്പാന്റെ കെയ് നിഷികോരി വിജയിച്ചു. പരുക്കിന്റെ വേവലാതികള്‍ അതിജീവിച്ചാണ് നിഷികോരി വിജയം സ്വന്തമാക്കിയത്. 6-3, 6-0, 7-6 (7-5) എന്ന സ്‌കോറിനാണ് ജപ്പാന്‍ താരം വിജയിച്ചത്. ഡേവിഡ് ഫെററെ സ്പാനിഷ് താരം തന്നെയായ ഫെലിഷിയാനോ ലോപസ് 7-5, 3-6, 7-5, 4-6, 6-4 എന്ന സ്‌കോറിന് അട്ടിമറിച്ചു. മൂന്നാം റൗണ്ടില്‍ ലോപസ് മരിന്‍ സിലിച്ചുമായി ഏറ്റുമുട്ടും.
വനിതകളില്‍ എലേന വെസ്‌നിന 4-6, 6-3, 6-0 എന്ന സ്‌കോറിന് അമേരിക്കയുടെ വാര്‍വര ലെപ്‌ചെങ്കോയെ കീഴടക്കി. റ്വാഡ്ന്‍സ്‌ക 6-7 (3-7), 6-2, 6-3 എന്ന സ്‌കോറിന് ബെല്‍ജിയം താരം വാന്‍ ഉറ്റ്‌വാങ്കയെ പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ അലിസ് കോര്‍നെറ്റ് ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-1.
ബൊപ്പണ്ണ സഖ്യം
രണ്ടാം റൗണ്ടില്‍
പാരിസ്: പുരുഷ ഡബിള്‍സിന് പിന്നാലെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സിലും രണ്ടാം റൗണ്ടില്‍. ബൊപ്പണ്ണയും കാനഡയുടെ ഗബ്രിയേല ഡബ്‌രോവ്‌സ്‌കിയും ചേര്‍ന്ന സഖ്യം 6-0, 6-1 എന്ന സ്‌കോറിന് അനായാസ വിജയം സ്വന്തമാക്കി.
ഇരുവരും ചേര്‍ന്ന ആസ്‌ത്രേലിയയുടെ മാറ്റ് റീഡ്- ജെസ്സിക്ക മൂര്‍ സഖ്യം പരാജയപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."