HOME
DETAILS

ഊര്‍ജ്ജ സംരക്ഷണം ഉല്‍പ്പാദനത്തിന് തുല്യം: ഡോ. കെ.ജി പത്മകുമാര്‍

  
backup
October 11 2018 | 05:10 AM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa

ആലപ്പുഴ: ഊര്‍ജ്ജം സംരക്ഷിക്കുന്നത് ഊര്‍ജ്ജത്തെ ഉല്‍പ്പാതിപ്പിക്കുന്നതിന് തുല്യമാണെന്ന് കുട്ടനാട് രാജ്യാന്തര കായല്‍കൃഷി ഗവേഷണ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍'പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം' വിഷയത്തില്‍ സെന്റ്‌ജോസഫ്‌സ് കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2001ലെ ഊര്‍ജ്ജ സംരക്ഷണ നിയമവും കെട്ടിട നിര്‍മാണ നിയന്ത്രണ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉച്ചകോടിയില്‍ ഒപ്പുവച്ച രാജ്യമെന്ന നിലയില്‍ വലിയ ഉത്തരവാദിത്വമാണ് ഹരിതഗൃഹ വാതകങ്ങളുടെ ഉത്ഗമനം നിയന്ത്രിക്കുന്ന ഊര്‍ജ്ജ സംരക്ഷണം നടപ്പിലാക്കുക എന്നുള്ളത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്പ് ഒരു മഹാ പ്രളയത്തില്‍ ഉത്ഭവിച്ചു എന്നു കരുതുന്ന കുട്ടനാട് ഇപ്പൊള്‍ പ്രളയം പോലെ മഹാദുരന്തങ്ങളിലൂടെ തിരിച്ചെടുക്കപ്പെടാവുന്ന അസ്ഥിര ഭൂപ്രദേശമാണെന്ന ബോധ്യത്തോടെയാവണം ഇനിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. മാത്രമല്ലാ കുട്ടനാടിന്റെ സവിശേഷ ജൈവവൈവിധ്യവും ജലസമൃദ്ധിയും അറബികടലുമായുള്ള ബന്ധവും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഭൂവിനിയോഗമാണ് നമ്മുക്കാവശ്യമെന്നും, കാലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള ഏക വഴി കാര്‍ബണ്‍ പാദമുദ്ര കുറക്കുന്ന തരത്തിലുള്ള ലളിത ജീവിതവുമാണെന്നും കെ.ജി.പത്മകുമാര്‍ പറഞ്ഞു.
എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.സോമന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് കുട്ടനാട്ടിലെ നൂതന കൃഷിരീതി, കെട്ടിട നിര്‍മാണം എന്നീ വിഷയങ്ങളെ അധികരിച്ച് ഡോ.എന്‍.കെ.ശശിധരന്‍ (കേരള കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫസര്‍), ഡോ. ദീപൂ ജോര്‍ജ്ജ് (കൊല്ലം ടി.കെ.എം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ഡീന്‍), ഈപ്പന്‍ ജോര്‍ജ്ജ് (സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍) തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.ഡോ. ലൂസമ്മ ജോസഫ്, എന്‍.ആര്‍. ത്രിനയനന്‍, എ.എം.അബ്ദുല്‍ ഖാദര്‍, ബിജു മാത്യു, കൃഷ്ണമൂര്‍ത്തി, ഇ.സത്യഭാമ, ഫിറോസ് അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീനാ ജോര്‍ജ്ജ് സ്വാഗതവും എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി എഡിറ്റര്‍ പ്രൊ.ലീലാ മേരി കോശി നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഫിസിക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കോളജിലെ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ക്ലബ്ബിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago