എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം
കോഴിക്കോട്: മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം അംഗീകാരമില്ലാത്ത എയര്‍പോര്‍ട്ട് ആന്‍ഡ് എയര്‍ലൈന്‍സ് മാനേജ്മെന്റ് കോഴ്സ് നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റും പണവും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
ആറു മാസമായി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. കലക്ടര്‍, ജനപ്രതിനിധികള്‍, പൊലിസ് മേധാവികള്‍, മനുഷ്യാവകാശ കമ്മിഷന് എന്നിവയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികളായ കീര്‍ത്തിക വിജയന്, ഷിജിഷ, വി. രേഷ്മ, എം. ആതിര, സി.പി ആതിര എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
ഇന്നു രാവിലെ ആരംഭിച്ച സമരത്തിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, കോര്പറേഷന് കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദിബിന്, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയംഗം പി.എം ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ധനിഷ്ലാല്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഖില്‍, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.കെ പ്രഭാഷ്, എ.ബി.വി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിരാം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഹാല്‍, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി മിദ്ലാജ്, ബേപ്പൂര്‍ രാധാകൃഷ്ണന്, ബിനീഷ് നെല്ലിക്കോട് എന്നിവര്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."